തിരുവനന്തപുരം: കേരള ഒളിമ്പിക്സ് അസോസിയേഷനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കായികവകുപ്പ്. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.4 കോടി രൂപ ഒളിമ്പിക്സ് അസോസിയേഷന് നല്‍കിയെന്നും കായികവകുപ്പ് അറിയിച്ചു.
കായിക സംഘടനകള്‍ പണം വാങ്ങി പുട്ടടിക്കുകയാണെന്ന് മന്ത്രി അബ്ദുറഹ്മാന് കുറ്റപ്പെടുത്തിയിരുന്നു. ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി സുനില്‍ കുമാറായിരുന്നു കായിക മേഖലയ്ക്കായി കായികവകുപ്പ് മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ ദേശീയ ഗെയിംസ് പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മാത്രം 38 ലക്ഷം രൂപ നല്‍കിയതായും കായിക വകുപ്പ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു.