കോഴിക്കോട്: ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കേരള ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി.
ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് വി സുനില്‍കുമാര്‍ ഹോക്കി പ്രസിഡന്റാണെന്നും ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നില്‍ ഒളിമ്പിക്സിന്റെ കേരളത്തില്‍ നിന്നുള്ള ദേശീയ പ്രസിഡന്റും സംസ്ഥാന പ്രഡിഡന്റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചു. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓര്‍ക്കണമെന്നും മന്ത്രി തുറന്നടിച്ചു.