ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ,ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമയുടെ മൊഴി . സിനിമ മേഖലയിലെ തന്നെ ചില പ്രമുഖരുടെ പേരുകളും തസ്ലിമ പറഞ്ഞതായി എക്സൈസ് അറിയിച്ചു. അതേസമയം കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് എക്സൈസ് തസ്ലീന സുൽത്താനയിൽ നിന്നും പിടികൂടിയത്.
തസ്ലിമയെ കൂടാതെ മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും പോലീസ് പിടിയിലായി . ബംഗളൂരുവിൽ നിന്ന് പ്രതികൾ എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. അതേസമയം കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.