കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പൊലീസിന് നല്കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്നും നിലവിലുളള ആശയക്കുഴപ്പം അന്വേഷണത്തില്‍ മാറുമെന്നും കളക്ടര്‍ പറഞ്ഞു.
മൊഴിയില്‍ കൃത്യമായ വിവരങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ ഉത്തരം പറഞ്ഞതാണെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും കളക്ടര്‍ പ്രതികരിച്ചു.
അതേസമയം അരുണ്‍ കെ വിജയനുമായി നവീന്‍ ബാബുവിന് ആത്മബന്ധമുണ്ടായിരുന്നില്ലെന്നും ചേംബറിലെത്തി കണ്ടെന്ന വാദം അംഗീകരിക്കില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.