തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി. കെഎസ്ആർടിസി, സ്കൂൾ ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയിലായി മൂന്ന് ക്യാമറകൾ ഘടിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ബസിന്റെ മുന്നിലും പിന്നിലും ദൃശ്യമാക്കുന്ന രണ്ട് ക്യാമറകളും അകത്തെ ഭാഗം കാണാവുന്ന ഒരു ക്യാമറയും ഘടിപ്പിക്കണം. കൂടാതെ, ഡ്രൈവർ ഉറങ്ങി പോകുന്നത് കണ്ടെത്താൻ സഹായിക്കുന്ന അലാം സൗകര്യമുള്ള ക്യാമറയും ഘടിപ്പിക്കണം.
മീറ്റർ ഇടാതെ ഓടുന്ന തെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മാർച്ച് 31 നകം ഈ നിർദേശങ്ങൾ പാലിക്കണമെന്നാണ് ട്രാൻസ്പോർട് അതോറിറ്റിയുടെ നിർദ്ദേശം.