കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകൾക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ട ആളുകളെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.