തിരുവനന്തപുരം : നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ പരാതി അന്വേഷിക്കേണ്ടത് സര്‍ക്കാരാണെന്നും, തല്ക്കാലം പാര്‍ട്ടി ഈ വിഷയത്തില്‍ അന്വേഷണമൊന്നും നടത്താന്‍ തീരുമാനമില്ല. പി ശശിക്കെതിരെ പരാതിയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
പി വി അന്‍വര്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുള്ള ശക്തമായൊരു പൊലീസ് അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പരിശോധിക്കേണ്ടതാണെങ്കില് അപ്പോള്‍ ഇടപെടാം. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസിലേയ്ക്ക്
അന്‍വറിനു പിന്നില്‍ അന്‍വര്‍ മാത്രമാണെന്നും, ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിലപാടില്‍ ഉറച്ചു വിശ്വസിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എം. മാധ്യമങ്ങളുടെ ഒരു അജണ്ടയും നടക്കില്ല, ഓലപാമ്പ് കാണിച്ച് ഭയപ്പെടുത്താനാവില്ല, പാര്‍ട്ടിയെ ഒരു തരത്തിലും പ്രതിരോധത്തിലാക്കില്ല. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാണ് സി പി എം മുന്നോട്ടു പോവുന്നത്.
അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടേക്ക് പോവുന്നത്. അന്‍വര്‍ പരാതി ഉന്നയിക്കേണ്ടത് ഇത്തരത്തിലായിരുന്നില്ല. ആര് എസ് എസ് നേതാവുമായി ഒരു ഡീലും പാര്‍ട്ടി ഉണ്ടാക്കില്ല, അങ്ങനെ മുഖ്യമന്ത്രിക്ക് ഒരു ഡീലുണ്ടാക്കേണ്ട കാര്യവുമില്ല. തൃശ്ശൂര്‍ പൂരവുമായുള്ള ആരോപണത്തിലും അന്വേഷണം നടക്കും. അഴിമതിയന്വേഷണത്തില്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് വേണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പത്തനംതിട്ട എസ് പിയായിരുന്ന സുജിത് ദാസ് ഐ പി എസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആ ഓഫീസറെ സസ്പെന്‍ഡ് ചെയ്യുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. പൊലീസിനെതിരേയും പി ശശിക്കെതിരേയും പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചു.
ഭരണ തലത്തിലുള്ള പരിശോധനയാണ് വേണ്ടതെന്ന നിഗമനത്തിലാണ് പാര്‍ട്ടി എത്തിയത്. സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘം അന്വേഷണം നടത്തട്ടെ. നല്ല ശേഷിയുള്ള സംഘത്തെ നിയോഗിക്കണം എന്നു തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാട്. പൊലീസിന്റെ ഉന്നത തല ഉദ്യോഗസ്ഥനായ ഡി ജി പി ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.
സിനിമയിലെ തുല്യവേതനം ബാലിശവും അപ്രായോഗികവും; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഇതിലും ഉയര്‍ന്ന ഉദ്യോഗസ്ഥന് കേരളത്തില്‍ ഇല്ല. ഡി ജി പിയെ സഹായിക്കാനുള്ളവരാണ് മറ്റ് അംഗങ്ങള്‍. അവര്‍ പോര എന്ന ആരോപണത്തില്‍ കഴമ്പില്ല. അന്വേഷണ സംഘം ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തെറ്റായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പാര്‍ട്ടി തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.
ഏത് ഭാഗത്തുനിന്നുള്ള പരാതിയും പാര്‍ട്ടി അന്വേഷിക്കും. നടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ അതുണ്ടാവും. ഒരുതരത്തിലും കുറ്റക്കാരെ രക്ഷിക്കാന്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സ്ത്രീകള്‍ക്ക് മാന്യമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോപണം ഉന്നയിച്ചത് എ ഐ സി സി അംഗമായിരുന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ആണ്.
വയനാട് ദുരന്തം; വായ്പ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കാന്‍ കേന്ദ്രം സാവകാശം തേടി
നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവരെ പുറത്താക്കുകയാണ് കെ പി സി സി അധ്യക്ഷന്‍ ചെയ്തത്. ഇവരാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായം പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മാധ്യമങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ഗവേഷണത്തിലുമാണ്.
അന്‍വറിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ അന്‍വറിനൊപ്പം നിലകൊള്ളുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന നിലയിലാണ് പി വി അന്‍വറിനെ മാധ്യമങ്ങള്‍ കേരളജനതയെ നേരത്തെ പരിചയപ്പെടുത്തിയത്.
ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധത വളര്‍ത്താന്‍ അന്‍വറിനെ എങ്ങനെ ഉപയോഗിക്കാമെന്നതാണ് മാധ്യമങ്ങള്‍ നോക്കുന്നത്. ആരോപണങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍, എന്നാല്‍ അവരുടെ ലക്ഷ്യം ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും.
ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വീകരിക്കുന്നത്. പൊലീസിനെ അക്രമിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. അവസരങ്ങള്‍ ഉപയോഗിക്കുകയാണ് പ്രതിപക്ഷം, കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന അപക്വവും ആക്രമണത്തെ അനുകൂലിക്കുന്നതുമാണ്.
കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുകയാണ്. ഇതിനിടയില്‍ എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ ചൂണ്ടിക്കാണിച്ച് പുറമറയുണ്ടാക്കരുത്. എന്റെ നാട്ടിലെ ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ചു എന്നും വലിയകുഴുപ്പമാണ് എന്നൊക്കെ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്.
വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്ന് സുജിത് ദാസ്
ബ്രാഞ്ച് സമ്മേളനത്തില്‍ ആര്‍ക്കെങ്കിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സമ്മേളനം മാറ്റി വെക്കും. മറ്റെന്തെങ്കിലും അസൗകര്യമുണ്ടായാലും മാറ്റിവെക്കും. സമ്മേളനം നടത്താന്‍ പറ്റാതെ വന്നാല്‍ അത് വലിയ വാര്‍ത്തയാക്കുന്നു. ബ്രാഞ്ച് സമ്മേളനം ഒരു മാസക്കാലം നടക്കുന്ന വലിയ പ്രവര്‍ത്തനമാണ്. ബ്രാഞ്ച് സമ്മേളനകാലത്ത് പാര്‍ട്ടിക്കെതിരെ നടക്കുന്ന എല്ലാ ചര്‍ച്ചകളും മനപൂര്‍വ്വമാണ്. പി ശശിക്കെതിരെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല വ്യക്തമായി പറയണം.
സംസ്ഥാന സര്‍ക്കാര്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ വിഷയങ്ങള്‍ പഠിക്കുന്നതിനായി ഹേമാ കമ്മിറ്റിയെ നിയോഗിച്ചത് വലിയ നേട്ടമായാണ് പാര്‍ട്ടി വിലയിരുത്തിയത്. രാജ്യത്ത് തന്നെ സര്‍ക്കാരിന്റെ ഈ നീക്കം ചര്‍ച്ച ചെയ്യപ്പെട്ടു. കോടതി ഇക്കാര്യത്തില്‍ ഇടപെട്ട് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നിത് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ നിരവധി സംഭവങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു.
12 -ല്‍ പരം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പുതിയ കാല്‍വെപ്പാണിത്. ഇതിനെ സി പി എം സ്വാഗതം ചെയ്യുകയാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പി വി അന്‍വര്‍ മാത്രമല്ല, കേരളത്തിലെ പൊലീസിനെതിരെ നിരവധി പരാതികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ത്തിയിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കേണ്ടതാണെന്നുതന്നെയാണ് പാര്‍ട്ടി നിലപാട്.