തിരുവനന്തപുരം: ശമ്പളവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൽ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേക്ക്. അതേസമയം പ്രവർത്തകർ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തിയിരിക്കുകയാണ്. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച മുടി മുറിച്ചു പ്രതിഷേധിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. 48-ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലടക്കമുള്ള പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചു.