തിരുവനന്തപുരം: കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്. വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലത്തിനു സമീപമാണ് അറബിക് കോളേജ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്സിൻ എന്നിവർ ചേർന്ന് കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പൽ റഫീഖിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.