കൽപ്പറ്റ: ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചും വിദ്യാർഥികളെ ആക്രമിച്ചും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടയിൽ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത് വിദ്യാർത്ഥികളുടെ മുന്നിൽ നാടകം കളിക്കുന്ന എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു.
എക്കാലത്തും ആടിനെ പട്ടി ആകാം എന്നുള്ള എസ്എഫ്ഐ നിലപാട് വിദ്യാർത്ഥികളുടെ ഇടയിൽ വിലപോകില്ലെന്നും ഇപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് നിലകൊള്ളുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജില്ലയിൽ കഴിഞ്ഞ മുഴുവൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും വിദ്യാർത്ഥികൾ എസ്എഫ്ഐയെ ക്യാമ്പസുകളിൽ നിന്ന് തുടച്ച് നീക്കിയത്. വിദ്യാർത്ഥികൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത് വിദ്യാർത്ഥി ഒരു സംഘടനയ്ക്കും ചേർന്ന പ്രവർത്തി അല്ലെന്നും എസ്എഫ്ഐ അക്രമം അവസാനിപ്പിക്കണമെന്നും കെഎസ്യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു