ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്‍പ്പനയെ ഹൈദരാബാദിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗായിക ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കല്‍പ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് കല്പ്പനയുടെ ഭര്‍ത്താവ് ഹൈദരാബാദില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.