കോട്ടയം : ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. ഏപ്രിൽ ആറിന് ശേഷമാകും കുടുംബം മുഖ്യമന്ത്രിയെ കാണുക . മകളുടെ മരണത്തിൽ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇയാളെ ചോദ്യം ചെയ്താൽ മകളുടെ മരണകാരണം വ്യക്തമാകും എന്നും കുടുംബം പറയുന്നു.
അതേസമയം ഒളിവിൽ പോയ സുകാന്തിനെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. റെയിൽവേ ട്രാക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നും മേഘയുടെ പിതാവ് പെട്ടിട്ടുണ്ട്. കൂടാതെ മേഘയുടെ ഫോണിലേക്ക് ഒടുവിൽ വന്നത് സുകാന്തിന്റെ ഫോൺ കോൾ ആണെന്നും പിതാവ് പറയുന്നു. കേസിന്റെ അന്വേഷണത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മേഘയുടെ വീട് സന്ദർശിച്ചതിനു ശേഷം വ്യക്തമാക്കിക്കിയിരുന്നു.