തിരുവനന്തപുരം: സമ്മർ ബംമ്പറിൻ്റെ ഒന്നാം സമ്മാനമായ 10 കോടി SG 513715 എന്ന നമ്പർ ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വച്ച് അഞ്ച് ലക്ഷം രൂപയാണ്. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.