ബുള്‍ഡോര്‍ രാജിനെതിരെ സുപ്രധാന വിധിയുമായി സുപ്രീംകോടതി. രാജ്യത്ത് ജുഡീഷ്യറിയില്‍ നിക്ഷിപ്തമായ ജോലി എക്സിക്യൂട്ടീവ് ചെയ്യേണ്ടെന്ന് സര്‍ക്കാറുകളോട് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞു. കുറ്റാരോപിതര്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.
കേസില്‍ ഉള്‍പ്പെട്ടവരുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് നീക്കുന്നതായിരുന്നു യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് ഒരു വീട്. ആരോപണത്തിന്റെ പേരില്‍ പാര്‍പ്പിടം പൊളിച്ച് നീക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാകും. അനധികൃത നിര്‍മ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിര്‍ദേശങ്ങളെന്നും കോടതി വ്യക്തമാക്കി.
അവകാശ ലംഘനമെങ്കില്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടാകും. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ വീടുകള്‍ പൊളിക്കരുത്. 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. പൊളിക്കല്‍ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്ന് സുപ്രീംകോടതി ചോദ്യമുന്നയിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട. പാര്‍പ്പിടം ജന്മാവകാശമെന്നും കോടതി പ്രതികളുടെ വീടുകള്‍ തകര്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.