ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് മുന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്.എന്‍. രവിക്കെതിരായ വിധിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും. വിധിയുടെ പകര്‍പ്പ് എല്ലാ ഹൈക്കോടതികള്‍ക്കും എല്ലാ ഗവര്‍ണര്‍മാര്‍ക്കും അയച്ചു.
ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട മന്ത്രാലയം 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം തീരുമാനമായില്ലെങ്കില്‍ മന്ത്രാലയത്തിന് ബില്ലില്‍ നിലപാടില്ലെന്ന് കണക്കാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ബില്ലുകള്‍ ഒപ്പിടുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനാണ് സമയപരിധിയെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറുപ്പെടുവിച്ചത്.
സംസ്ഥാന നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നല്കാന് ഗവര്‍ണര്‍ വിസമ്മതിച്ചതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.