നവാഗതനായ മനു സ്വരാജിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്
‘പടക്കളം’ . ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ആഗോള റിലീസായി പ്രേക്ഷകർക്ക് മുൻപിൽ അടുത്ത മാസം 8 ന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം . ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. കൂടാതെ ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതുമുഖ സംവിധായകരിൽ 16 -ാമത്തെ ആളാണ് മനു സ്വരാജ്. . ഒരു ഫാന്റസി കോമഡി ചിത്രമാണ് പടക്കളം എന്നാണ് സൂചന . സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.