സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം എക്സ്ട്രാ ഡീസന്റ്. ഓടിടി റിലീസിനൊരുങ്ങുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തിലുള്ള ു ഫാമിലി ചിത്രമായിട്ടിറങ്ങിയ ചിത്രം കഴിഞ്ഞ ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്.സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍