തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ രാപകൽ സമരം ചെയുന്ന ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപി അവിടെ എത്തിയ സമയം മഴ ഉണ്ടായിരുന്നു ഇതോടെ മഴയത്ത് സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് റെയ്ന്‍കോട്ടുകളും കുടകളും ഇദ്ദേഹം വാങ്ങി നല്കി. ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയിൽ എത്തുന്നത്. ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി . താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു . സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവർക്കർമാരെ നേരിൽ കണ്ടത്.
സമരവേദിയിൽ വീണ്ടും എത്തി സുരേഷ് ഗോപി
ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു

Leave a comment
Leave a comment