പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാല്‍, പൂരം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി ഡി സതീശനെന്നും എംവി ഗോവിന്ദന് ആരോപിച്ചു.
തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് അദ്ദേഹം. എന്തും പറയാമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന് പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.