ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ആപ് എംപി സ്വാതി മലിവാള്‍. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും തത്സമയം വസ്ത്രം നല്കുന്ന കൃഷ്ണനെയുമാണ് സ്വാതി എക്സില്‍ പങ്കുവെച്ചത്. എംപി പങ്കുവെച്ച കുറിപ്പ് നിലവില്‍ ചര്‍ച്ചാവിഷയമാകുകയാണ്.
ഒരു വര്‍ഷത്തോളമായി സ്വാതിയും ആപ്പുമായി പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട്. കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് സഹായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് സ്വാതി നേത്യത്വവുമായി ഇടഞ്ഞത്.