പരവൂർ : എം.ഡി.എം.എയുമായി പിടിയിലായ സീരിയൽ നടി ഷംനത്തിന്റെ (പാർവതി) സുഹൃത്തും അറസ്റ്റിൽ. കടയ്ക്കൽ ഐരക്കുഴി മങ്കാട്ടുകുഴി ചരുവിളവീട്ടിൽ നവാസി(35) നെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരി കച്ചവടത്തിലൂടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. നവീസിന്റെ നാട്ടിലെത്തി എം.ഡി.എം.എ വാങ്ങി തിരികെ വരുന്നതിനിടയിലായിരുന്നു ഒക്ടോബർ 18-ന് ഒന്നരഗ്രാം രാസലഹരിയുമായി ഷംനത്തിനെ പൊലീസ് പിടികൂടുന്നത്.
നടി അറസ്റ്റിലായതിനെതുടർന്ന് ഒളിവിൽ പോയ നവാസ് കടയ്ക്കലിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.