ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നും ആധികാരിക വിജയത്തിനാവും കളത്തിലിറങ്ങുക. സഞ്ജു സാംസണിന് പരമ്പരയിലെ അവസാന മത്സരമെന്ന നിലയില്‍ ഇന്നത്തെ മത്സരം നിര്‍ണ്ണായകമാകും.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമായാക്കിയിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാന്മാര് പരാജയപ്പെട്ട മത്സരത്തില്‍ പുതുമുഖ താരം നിതീഷ് കുമാര്‍ അടക്കമുള്ള മധ്യനിര താരങ്ങളാണ് തിളങ്ങിയത്.
പരമ്പര തൂത്തുവാരുക എന്നതിനപ്പുറം വരാനിരിക്കുന്ന പരമ്പരകള്‍ക്കും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഒരുക്കുക എന്നത് കൂടിയാകും പരിശീലകന് ഗൗതം ഗംഭീറിന്റെ ലക്ഷ്യം. പരമ്പരയില്‍ ആശ്വാസ വിജയം തേടിയാവും ബംഗ്ലാദേശ് ഇറങ്ങുക.