പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബര്‍ 9 തിങ്കളാഴ്ച്ച ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 13 വരെയാണ് അദാലത്തുകള്‍ സംഘടിപ്പിക്കുക.