ദീര്‍ഘകാലം നീണ്ട പ്രണയബന്ധത്തിന് അവസാനം കുറിച്ച് അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്. വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തതാണ്.
പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും എന്നും അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.