സുപ്രീം കോടതി ഉത്തരവ് വന്നതിനുപിന്നാലെ ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. രാജ്യത്ത് ആദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കുന്നത്.
സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ലുകള്‍ അംഗീകരിക്കുകയായിരുന്നു. സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണർ ആയിരുന്നു ചാൻസിലർ സ്ഥാനത് ഉണ്ടായിരുന്നത്.