തമിഴ്നാട് : പരീക്ഷ ഹാളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അറസ്റ്റ് ചെയ്തത് പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ അമ്മപാളയത്തെ രാമകൃഷ്ണവിദ്യാലയത്തിലെ അധ്യാപകൻ സമ്പത്ത്കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്ലസ് 2 പരീക്ഷയെഴുതിയ ആറ് പെണ്‍കുട്ടികളോടാണ് ഇയാൾ മോശമായി പെരുമാറിയത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു. പരിശോധന നടത്താൻ എന്ന വ്യാജേന ഇയാൾ പെണ്‍കുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. പരീക്ഷ കഴിഞ്ഞ കുട്ടികൾ ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു , തുടർന്ന് ഇവരാണ് സ്കൂളിലും പോലീസിനെയും ഈ വിവരം അറിയിച്ചത്.