ഹൈദരാബാദ്: മയോണൈസ് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മയോണൈസ് ഉപയോഗത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഒരു വര്‍ഷത്തേക്കാണ് നിരോധനം. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസാണ് അപകടത്തിന് കാരണമാകുന്നത്. മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.