തിരുവനന്തപുരം: ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പു അറിയിച്ചു. അതോടൊപ്പം, പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്നും നാളെയും തെക്കൻ, മധ്യ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. അതെസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
താപനില ഉയരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ഉയർന്ന താപനിലയുള്ള മേഖലകളിൽ, രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സമയത്ത് ജോലി സമയങ്ങളിൽ ക്രമീകരണം നടത്തണമെന്ന് വ്യക്തമാക്കി. പ്രത്യേകിച്ചും കുഞ്ഞുങ്ങൾ, പ്രായമുണ്ടായവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകേണ്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം, ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കഠിനമായ ക്ഷീണം, വറ്റിവരണ്ട ചുവന്ന ചർമം, തലകറക്കം, ശക്തമായ തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.