കൊച്ചി: ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പൂര്‍ണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാര്‍ക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാര് കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോന്, ഗംഗ വിജയന് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും ഹര്ജിക്കാരന് ചൂണ്ടികാട്ടി.