ഇന്ത്യയിലെ ട്രെയിനുകൾക്കുനേരെ ബോംബാക്രമണം ആഹ്വാനം ചെയ്തിരിക്കുകയാണ് ഭീകരവാദി ഫർഹത്തുള്ളഘോരി. വീഡിയോ സന്ദേശത്തിലൂടെയാണ് ഫർഹത്തുള്ളയുടെ ഭീഷണി. ഏറെ കോളിളക്കം സൃഷ്ടിച്ച രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും ഇയാളാണെന്നാണ് വിവരം.വര്‍ഷങ്ങളായി ഇന്ത്യന്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളയാളാണ് ഘോരി.
പാകിസ്താന്റെ ഐ.എസ്.ഐയുടെ പിന്തുണയോടെ ഒരു സ്ലീപ്പര്‍ സെല്‍ മുഖാന്തരമായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയത്. ഫർഹത്തുള്ള ഘോരി അനുയായികൾക്ക് ആഹ്വാനം നൽകുന്നതരത്തിലുള്ള വീഡിയോയാണ് രണ്ടാഴ്ടയായി പ്രചരിക്കുന്നത്.റെയില്‍വേ ട്രാക്കുകൾ, എണ്ണക്കുഴലുകൾ, ലോജിസ്റ്റിക്സ് ചെയിനുകള്‍ എന്നിവ ലക്ഷ്യമാക്കിയാകണം നീക്കങ്ങളെന്നാണ് വീഡിയോ സന്ദേശത്തില്‍ ഇയാൾ പറയുന്നത്. “ഇ ഡി, എൻ ഐ എ എന്നിവയിലൂടെ നമ്മുടെ സ്വത്തുക്കളെല്ലാം സർക്കാർ പിടിച്ചെടുക്കുകയാണ്. നമ്മള് ഉറച്ചുനില്ക്കുക, വൈകാതെ അധികാരം പിടിച്ചെടുക്കാം, എന്നാണ് വീഡിയോയിൽ പറയുന്നത്

മൂന്നു മിനുറ്റുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചാവേർ ആക്രമണങ്ങളിലൂടെ ഹിന്ദു നേതാക്കളെയും പോലീസിനേയും ലക്ഷ്യം വെക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്.രാമേശ്വരം കഫേയില്‍ മാർച്ച് ഒന്നിനു നടന്ന സ്ഫോടനത്തില്‍ 10 പേർ കൊല്ലപ്പെട്ടിരുന്നു. മാർച്ച് മൂന്നിനാണ് എൻഐഎ കേസ് ഏറ്റെടുത്തത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ മതീം അഹമ്മദ് താഹ, മുസാവിർ ഹുസൈൻ ഷസിബ് എന്നിവരെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തു.
ആക്രമണത്തിനു പിന്നിലെ പ്രധാനി താഹയാണെന്നും കഫേയില്‍ ഷസിബാണ് സ്ഫോടകവസ്തുക്കള്‍ വെച്ചതെന്നുമാണ് കരുതപ്പെടുന്നത്.പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പലതരത്തിലുള്ള സ്ഫോടനങ്ങള്‍ നടത്തുന്നതിനേക്കുറിച്ചും ഘോരി വീഡിയോയില്‍ വിശദീകരിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ പെട്രോളിയം പൈപ്പ് ലൈനുകളെയും ഹിന്ദു നേതാക്കന്മാരെയും ലക്ഷ്യംവെക്കാനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടട് ക്രിമിനലുകളുടെ പട്ടികയിൽ ഉള്ള ഭീകരവാദിയാണ് ഫർഹത്തുള്ള ഘോരി. രാജ്യത്തെ ദേശീയ അന്വേഷണ ഏജൻസികളുടെ മോസ്റ്റ് വാണ്ടട് ക്രിമിനൽ ലിസ്റ്റിലുള്ള ഫർഹത്തുള്ളയുടെ നോട്ടപ്പുള്ളിയാകാൻ മാത്രം എന്ത് പ്രത്യേകതയാണ് രാമേശ്വരം കഫേയ്ക്കുള്ളത് എന്ന് നോക്കാം.

ദിവ്യ രാഗവേന്ദ്ര റാവുവും ഭർത്താവ് രാഗവേന്ദ്ര റാവുവും ചേർന്ന് 2021 ലാണ് രമേശ്വരം കഫേ തുടങ്ങുന്നത്.ഐഐഎം അഹമ്മദാബാദില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍, ലോക ഭക്ഷ്യശൃഖലയായ കെഫ്സി, മകഡോണാള്‍ഡ് എന്നിവയെ പോലെ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കായി ഒരു ഭക്ഷ്യശൃംഖല തുടങ്ങുക എന്ന ആഗ്രഹത്തില്‍ നിന്നാണ് താന്‍ ഈ കഫേക്ക് തുടക്കം കുറിച്ചതെന്ന് ദിവ്യ രാഗവേന്ദ്ര റാവു പറഞ്ഞിട്ടുണ്ട്. ഈയൊരു ആശയവുമായി നടക്കുന്നതിനിടെ ശേഷാദ്രിപുരത്ത് 15 വര്‍ഷമായി ഒരു ഫുഡ് കോര്‍ട്ട് നടത്തിയിരുന്ന രാഘവേന്ദ്രയെ പരിചയപ്പെടുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് 1000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച കഫേയാണ് രാമേശ്വരം കഫേ.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മാസം കോടികളുടെ ആസ്തിയുള്ള ഭക്ഷ്യശൃംഖലയായി രാമേശ്വരം കഫേ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ മിസൈല്‍ മാനായ, മുന്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് എപിജെ അബ്ദുള്ക്കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ പേരാണ് ദമ്പതികൾ കഫേയ്ക്കിട്ടിരിക്കുന്നത്.

ഇന്ന് ചലച്ചിത്ര താരങ്ങളുടെ അടക്കം പ്രീയപ്പെട്ട ഫുഡ്സ്പോട്ടുകളിൽ ഒന്നാണ് രാമേശ്വരം കഫേ.ഇത്തരത്തിലൊരു ആക്രമണം കഫേയ്ക്ക് നേരെ ഉണ്ടായതിൻ്റെ കാരണം വ്യക്തമല്ല
കഫേയിലുണ്ടായ സ്പോടനത്തിൽ തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചിരുന്നു.
അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു
ReplyForwardAdd reaction |