വൈക്കം: കോട്ടയത്ത് പതിനൊന്നുകാരന്റെ തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച.
ചെമ്പ് സ്വദേശി എസ്. ദേവതീർഥിന്റെ തലയ്ക്കാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നൽ ഇട്ടത്.ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.