തിരുവനന്തപുരം:കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും.വിശാഖപട്ടണത്ത് പോയി ഏറ്റെടുത്ത് സി ഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ശനിയാഴ്ച ഉച്ചയോടെയാണ് കഴക്കൂട്ടം പൊലീസ് കേരളത്തിലേക്ക് തിരിച്ചത്.കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത മിസിംഗ് കേസില്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താനായി വലിയ തിരച്ചിലാണ് പൊലീസും ആര് പി എഫും കേരള ജനതയും നടത്തിയത്.ഒടുവില്‍ 37 മണിക്കൂറുകള്‍ക്കപ്പുറം ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേരള പൊലീസിനെയും ആര് പി എഫിനെയും
വിവരമറിയിക്കുകയായിരുന്നു.