ആത്മകഥ വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഡി ജി പി ക്ക് പരാതി നൽകി. ഡി സി ബുക്സിന്റെ പ്രവർത്തി ആസൂത്രിതമാണോ എന്നന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആത്മകഥ ഡി സി ക്ക് നൽകിയിട്ടില്ല. പുസ്തകം എഴുതുന്നതെ ഉളളൂ. താൻ എഴുതാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഡി സി ബുക്ക്സ് തെറ്റായ പ്രചാരണം നടത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ഇ പി ആരോപിച്ചു.
ഇ പി ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പ്രസാധകര് നേരത്തെ അറിയിച്ചിരുന്നു. ‘കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്’ എന്ന് ഡി സി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.