സ്റ്റോക്ഹോം : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ച് പ്രോട്ടീൻ രംഗത്ത് ഗവേഷണം നടത്തിയ മൂന്നുപേർക്കാണ് പുരസ്കാരം ലഭിച്ചത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ എന്നിവരാണ് പുരസ്കാരം പങ്കുവെച്ചത്.
കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനിങ്ങിനാണ് ഡേവിഡ് ബേക്കറിന് നൊബേൽ നൽകിയത്. പുരസ്കാരത്തുകയിലെ ആദ്യ പകുതി ഡേവിഡ് ബേക്കറിന് ലഭിക്കും. മറുപകുതി ഡെമിസും ജോണും ചേർന്ന് പങ്കുവെക്കും.1.1 മില്യൺ ഡോളറാണ് പുരസ്കാര തുക.
പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിന് ഡെമിസ് ഹസാബിസിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. 2003ലാണ് ഡേവിഡ് ബേക്കർ എ.ഐയുടെ സഹായത്തോടെ പുതിയൊരു പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്.
2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫഫുൾ ടു എന്ന എ.ഐ ടൂൾ ഉപയോഗിച്ച് പുതിയ തരം പ്രോട്ടീൻ ഘടനകൾ കൃത്യമായി നിർവചിച്ചു. ഗൂഗ്ൾ ഡീപ് മൈൻഡിലെ ഗവേഷകരാണ് ഡെന്നിസും ജോണും.