വൈക്കം: വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഇറുമ്പയത്തെ ശാരദാവിലാസം വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ താമസക്കാരുണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീടിനകത്ത് മൃതദേഹം കിടക്കുന്നതായി ശ്രദ്ധിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി.
മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.