തൃശൂര്‍: ജയിലിന് മുന്നിലും റീല്‍സുമായി യുട്യൂബര്‍ മണവാളന്. കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് പിടിയിലായി ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍സ് എടുത്തത്. ശക്തമായി തിരിച്ചുവരുമെന്ന് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.
മോട്ടോര്‍സൈക്കിള്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ ആയിരുന്നു മുഹമ്മദ് ഷെഹീന്‍ ഷാ. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കണ്ടുപിടിക്കുന്നത്. കൊടകില് നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.