ന്യൂഡൽഹി: വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിൽ തന്നെ കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
കാട്ടുപന്നികൾക്കായുള്ള സംരക്ഷണം തുടരുമെന്നും ഷെഡ്യൂൾ ഒന്നിൽ തന്നെ കുരങ്ങുകളെ നിലനിർത്തുമെന്നും വ്യക്തമാക്കി. കേരളത്തിൽ 2011 മുതൽ 2025 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1523 പേരാണ്. ഇതുകൂടാതെ വന്യജീവികൾ നശിപ്പിക്കുന്ന കൃഷിയും വർദ്ധിച്ചുവരികയാണ്.
കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും വന്യജീവി ആക്രമണങ്ങൾ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും എ എ റഹീം ആവശ്യപ്പെട്ടു