പുലർച്ചേയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നത്. രാഹുലിനെ കണ്ടതും വ്യാപാരികളും അവിടെയുണ്ടായിരുന്നവരും സ്ഥാനാർത്ഥിയെ സ്നേഹത്തോടെ സ്വീകരിച്ചു. പാലക്കാടിന്റെ സാധാരണ ജനങ്ങൾക്ക് രാഹുൽ എത്രത്തോളം സ്വീകാര്യനാണെന്നതിന്റെ നേർസാക്ഷ്യം ആയിരുന്നു അവിടെ. പലർക്കും രാഹുലിനോട് പറയുവാൻ സർക്കാരിനെതിരായ പരിഭവങ്ങളുടെ കതനകഥകൾ ഏവർക്കും ഉണ്ടായിരുന്നു.
വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മുൻപിൽ അവർ അവതരിപ്പിച്ചു. പലരും സെൽഫി പകർത്തിയും ആശ്ലേഷിച്ചും രാഹുലിനോടുള്ള സ്നേഹം പങ്കുവെച്ചു. എല്ലാവരോടും നിറഞ്ഞ മനസ്സും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന നടത്തി.
പാലക്കാടിന്റെ മുൻ എംഎൽഎ ഷാഫി പറമ്പിൽ എംപിയും മാർക്കറ്റിൽ രാഹുലിനൊപ്പം എത്തിയിരുന്നു. ഷാഫി പറമ്പിലിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി വാചാലരായവർ രാഹുലിന്റെ തുടർച്ച വേണമെന്ന അഭിപ്രായവും പങ്കുവെച്ചു. തനിക്ക് മുൻപിൽ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.