നിറങ്ങളിൽ നീരാടാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും മധുരപലഹാരവും ഒക്കെയായി ഹോളി ആഘോഷിക്കാൻ വിപണിയും സജ്ജമാണ്. രാവിലെ മുതൽ ആഘോഷം ആരംഭിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരസ്പരം നിറങ്ങൾ വിതറും.
ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. തലേദിവസം ഹോളിക ദഹൻ, പിറ്റേ ദിവസം നിറങ്ങളുടെ ഉത്സവമായ ഹോളി ഈ രീതിയിലാണ് ആഘോഷം. രണ്ടു ദിവസങ്ങളിലായി നിറങ്ങൾ കൊണ്ടുള്ള ഒരു ഉത്സവം തന്നെയാണ് തീർക്കുക. ആഘോഷം കുടുംബത്തിലും ബന്ധങ്ങളിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.