ന്യൂ ഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡൽഹിയിലെ വായുമണിലീകരണത്തിന്റെ തോത് അപകരകമായ വിധത്തിൽ ഉയർന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ വായുഗുണനിലവാര സൂചിക (എ ക്യു ഐ) 409 ൽ എത്തി.
39 മോണിറ്ററിങ് സ്റ്റേഷനുകളിൽ 21 എണ്ണത്തിൽ ഗുരുതരമായ എ ക്യു ഐ രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായതോടെ നിയന്ത്രങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഓൺലൈനാക്കി, അന്തർസംസ്ഥാന ബസുകളുടെ പ്രവേശനം വിലക്കി, ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിച്ചു. പ്രദേശവാസികൾ കഴിയുന്നത്ര വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്ടർമാരുടെ നിർദേശം.