കോട്ടയം ; ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി കെ.എസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കടബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി എസ്.എച്ച്.ഒ ടി.എസ്. റെനീഷ് പറഞ്ഞു.