ബിനുകൃഷ്ണ /സബ് എഡിറ്റർ
സൗജന്യ ആധാര്‍ അപ്ഡേഷന് സമയപരിധി നിശ്ചയിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡിസംബര്‍ 14 വരെ ആണ് സൗജന്യ ആധാർ അപ്ഡേഷന് ഇനി സാധ്യമാകുക.
പേര്, വിലാസം, ജനനത്തീയതി എന്നിവയുള്‍പ്പെടെയുള്ള ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. പുതുക്കാതെ 10 വര്ഷത്തിലേറെയായ ആധാർ വിവരങ്ങൾ ഉപയോക്താക്കൾ പുതുക്കണം.
ഡിസംബര്‍ 14 ന് ശേഷമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ ഓരോ അപ്ഡേറ്റുകള്‍ക്കും 50 രൂപ ഫീസ് ഈടാക്കാനും തീരുമാനം ആയിട്ടുണ്ട്.