കോവിഡ് മഹാമാരി ലോകത്ത് ആകമാനം സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികൾ ആയിരുന്നു. കോവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ നിരക്കിലെ വർധന സമാനമായി തുടർന്നു. എന്നാൽ, 2023ൽ മരണ നിരക്ക് കോവിഡിനു മുൻപത്തെ നിരക്കിലേക്ക് തിരികെപ്പോയി എന്നതാണ് ആശ്വാസകരം.
സംസ്ഥാന ജനന- മരണ രജിസ്ട്രാറുടെ കണക്കനുസരിച്ചാണിത്. 2024ലെ മരണ നിരക്ക് ക്രോഡീകരിക്കാത്തതിനാൽ ആ കണക്ക് ഇനി മാത്രമേ ലഭ്യമാകൂ. സംസ്ഥാനത്തെ ആദ്യ കോവിഡ് ബാധ 2020 ജനുവരി 30ന് തൃശൂരിലാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് കൂടിയായിരുന്നു ഇത്. കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായത് 2021 അവസാനത്തോടെയാണ്.
കോവിഡിന് മുൻപ് 2018ൽ സംസ്ഥാനത്തെ ആകെ മരണം 2,61,007 ആയിരുന്നു. അക്കൊല്ലം ഫെബ്രുവരിയിലാണ് ഏറ്റവും കുറഞ്ഞ മരണം. 19,472 പേർ മരണപ്പെട്ടു. ആ വർഷം ഏറ്റവും കൂടുതൽ മരണമുണ്ടായത് സെപ്റ്റംബറിലായിരുന്നു. 28,015 പേർ മരണപ്പെട്ടു. അതിനടുത്ത വർഷം 2019ൽ 2,70,600 മരണമാണുണ്ടായത്. അക്കൊല്ലം ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ മരണം. ഏറ്റവും കുറവ് ഏപ്രിലിലും. മഹാമാരി നടമാടിയ 2020ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണമുണ്ടായത് നവംബറിലാണ്- 25,558. അക്കൊല്ലം ഏപ്രിലിലാണ് ഏറ്റവും കുറഞ്ഞ മരണം.
മാർച്ചിൽ 16,176 പേർ മരിച്ചു. ജൂലൈയിലും മരണസംഖ്യ താരതമ്യേന കുറവായിരുന്നു. അതിനടുത്ത വർഷം 2021ലാണ് മരണ സംഖ്യ കേരളത്തിൽ ഏറ്റവും കൂടിയത്. തൊട്ടടുത്ത വർഷം 2022ൽ മരണം 3,36,592 ആയി തലേവർഷവുമായി വലിയ വ്യത്യാസമില്ലാതെ തുടർന്നു. 3,36,592 പേരാണ് അക്കൊല്ലം മരിച്ചത്. ആ വർഷവും മരണക്കണക്കിൽ ഒരു മാസവും 30,000 കടന്നില്ല. 29,908 പേർ മരിച്ച ഫെബ്രുവരിയാണ് അക്കൊല്ലത്തെ മരണ സംഖ്യയിൽ മുന്നിൽ. ഏറ്റവും കുറച്ചുപേർ മരിച്ചത് മെയിലാണ്. അതിനടുത്ത വർഷം 2023ൽ ആകെ മരണം 2,78,284 ആയി കുറഞ്ഞു. മാർച്ചിലായിരുന്നു ഏറ്റവും കൂടുതൽ മരണം. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ മരണമുണ്ടായത് അക്കൊല്ലം ഏപ്രിലിലാണ്. ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയിലാണ്. മരിച്ചവരുടെ എണ്ണത്തിൽ രണ്ടാമത് കേരളമാണ്. മരണസംഖ്യയിൽ മൂന്നാമതുള്ളത് പേർ മരിച്ച കർണാടകയാണ്.
എന്നാൽ, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായത് കേരളത്തിലാണ്. 66 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ 30ലധികം പേരും മരിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. കോവിഡിന് ശേഷം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി തന്നെ വല്ലാതെ മാറിയെന്ന് വേണം പറയുവാൻ. ഇന്ത്യയിൽ കോവിഡിന് ശേഷം ശ്വാസകോശ രോഗങ്ങളുടെ സാധ്യതകൾ കൂടുതലാണെന്ന് പഠനമുണ്ട്.
കോവിഡിന് ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളിലും സൈബര്‍ കുറ്റകൃത്യങ്ങളിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. ബ്രയിന്‍ഫോഗ് കേരളത്തെ ബാധിച്ചോയെന്ന സംശയമുയര്‍ത്തുന്നതാണ് കേരള പൊലീസിന്റെ തന്നെ കണക്കുകള്‍. കോവിഡും അടച്ചിടലും ഓണ്‍ലൈന്‍ ഉപയോഗവുമെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. മനസുകളെ ഇത് വന്‍തോതില്‍ സ്വാധീനിച്ചുകഴിഞ്ഞുവെന്നാണ് അസാധാരണ കുറ്റകൃത്യങ്ങളുടെ വര്‍ധിച്ച നിരക്കുകള്‍ കാണിക്കുന്നത്. കോവിഡ് ലോക് ഡൗണിന്റെ ആഘാതം കൂടുതല്‍ ഏറ്റത് സമ്പദ് രംഗത്തായിരുന്നു. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് പല മേഖലകളും കരകയറി വരുന്നതേയുള്ളു. പ്രതിസന്ധി കടുത്ത് വഴിമുട്ടിയപ്പോള്‍ ജീവിതം അവസാനിപ്പിച്ചവരും നിരവധി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിസന്ധി കാലത്തെ ഫലപ്രദമായി വിനിയോഗിച്ചവരും നിരവധിയാണ്. എല്ലാവരും ഓൺലൈനിലേക്ക് തിരിഞ്ഞപ്പോൾ അതിന്റെ സാധ്യതകൾ തേടിയിറങ്ങി ജീവിതവിജയം കൈവരിച്ചവരും ഉണ്ട്. ഒരുപക്ഷേ നമ്മുടെ സമ്പത്ത് വ്യവസ്ഥിതി തിരികെ വന്നത് പോലും അവരിലൂടെ ആയിരിക്കും. വേണമെങ്കിൽ നമ്മുടെ കാലഘട്ടത്തെ ഇന്ന് കോവിഡിനു ശേഷമൊന്നും കോവിഡിന് മുൻപെന്നും രണ്ടായി തിരിക്കാവുന്നതാണ്. കാരണം കോവിഡിന് മുൻപ് ഉണ്ടായിരുന്ന വ്യവസ്ഥിതികളെ ആകെ പൊളിച്ചെഴുതിയാണ് അതിനുശേഷം ഉള്ള ജനത ജീവിച്ചു പോരുന്നത്.