തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച ഉള്‍പ്പെടെ എഡിജിപി എം ആര് അജിത് കുമാറിനെതിരായി ഉയരുന്ന വിവാദങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബ് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. സര്‍ക്കാരിന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും.
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
പ്രധാന നേതാക്കള്‍ ആരു കേരളത്തില്‍ വന്നാലും കാണാന്‍ പോകാറുണ്ടെന്നായിരുന്നു മറുപടി. ഒരു ആര്‍എസ്എസ് നേതാവ് എഡിജിപി എം ആര് അജിത്കുമാറിന്റെ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും അദ്ദേഹം വന്നാല്‍ മറ്റ് ഉദ്യോഗസ്ഥരെ ഏറെ നേരം പുറത്തിരുത്തുമായിരുന്നുവെന്നും മൊഴിയുണ്ട്.