തിരുവനന്തപുരം :മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് വിധിച്ച് കോടതി.തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം. പി ഷിബുവാണ് ശിക്ഷ വിധിച്ചത്.1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകണം .കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മ മരിച്ചിരുന്നു.കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ മുപ്പത്തിയേഴുകാരനായ പിതാവ് ലെെംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. പിതാവിൻ്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു.
തുടർന്ന് പോലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു . കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവനൈൽ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവർ
Your point of view caught my eye and was very interesting. Thanks. I have a question for you.