തിരുവനന്തപുരം: പുതിയ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് എ.കെ.ജി. സെന്ററില്‍. യോഗ അജണ്ട പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച. സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായ മന്ത്രി വീണാ ജോർജ് അടക്കം 90 പേരാണ് ഉള്ളത്.
89 അംഗ സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയന്, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്, പനോളി വത്സന്, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്, വി കെ സനോജ്, പി. ജയരാജന്, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്.