കൊച്ചി: സൂപ്പർലീഗ് കേരളയുടെ പ്രഥമ സീസണിന് ഇന്ന് തുടക്കമാകുകയാണ്. സീസണ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ഫുട്ബാളിന്റെ ലെവലുമാറുകയാണ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമത്സരം നടക്കും.
ആതിഥേയരായ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്.സിയുമാണ് പ്രഥമ ലീഗിലെ പ്രഥമ കളിയിൽ കൊമ്പുകോർക്കുക. ബ്രസീൽ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണംപറഞ്ഞ കളിക്കാർക്കൊപ്പം നാടിന്റെ പ്രതിഭകളും വിവിധ ടീമുകൾക്കായി ബൂട്ടുകെട്ടും.