തിരുവനന്തപുരം: പി സ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവർദ്ധനവിന് പിന്നാലെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെയാണ് ശമ്പളം കുത്തനെ കൂട്ടിയിരിക്കുന്നത്.
സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും ആക്കി ഉയർത്തി. പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.
അതേസമയം ശമ്ബള വര്ധനവാടക്കം ആവശ്യപ്പെട്ടുകൊണ്ടുള്ള ആശാ വർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിൽ ഒരാഴ്ച പിന്നിടുമ്പോഴും സർക്കാർ ഇവർക്ക് അനുകൂലമായ ഒരു തീരുമാനം എടുത്തിട്ടില്ല.
കൂടാതെ സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനും കുടിശ്ശികയാണ് .കൂടാതെ കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം കൃത്യമായി കിട്ടുന്നില്ല ഈ സാഹചര്യത്തില്‍ പിഎസ് സി അംഗങ്ങളുടെ ഭീമമായ ശമ്പള വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന് പറഞ്ഞു.
സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി
സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും ആക്കി ഉയർത്തി. പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.

Leave a comment
Leave a comment