തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികന് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍. വിദേശത്ത് നിന്ന് വന്ന 75കാരനാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളര്‍ച്ചയും മൂലം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.
സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്. ടൈഫസ് രോഗം കരളിന്റെയും കിഡ്നിയുടെയും പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തി. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.