കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടതിനു ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം. പാലക്കാട് സ്വദേശി പ്രേമൻ ആണ് ഉടമയുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് റിസോർട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാല് വർഷമായി പാലക്കാട് സ്വദേശി പ്രേമൻ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഉടമ പ്രേമനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായ പ്രേമൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ റിസോർട്ടിന് അകത്തെ ഗ്യാസ് സിലിണ്ടറുകൾ തുറന്ന് വിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പ്രേമൻ തയ്യാറായില്ല. റിസോർട്ടിലെ ജീവനക്കാർ പുറത്തുപോയ സമയത്ത് പ്രേമൻ മുറിക്കുള്ളിൽ നായ്ക്കളെ കൂടി കയറ്റി തീയിട്ടു. തീ പടർന്നതിനെ തുടർന്ന് അകത്തുണ്ടായിരുന്ന നായ്ക്കൾ ചത്തു. ഇതേ തുടർന്ന് പ്രേമനെ സമീപത്തുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പ്രേമനെ കണ്ടെത്തി.